ജിയോ 5ജി ഇനി നാല് നഗരങ്ങളിലും കൂടി
NewsNationalTech

ജിയോ 5ജി ഇനി നാല് നഗരങ്ങളിലും കൂടി

മുംബൈ: ജിയോയുടെ 5ജി സേവനം നാല് നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചു. രാജസ്ഥാനിലെ നത്ദ്വാര, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നീ നാല് നഗരങ്ങളിലേക്ക് കൂടിയാണ് ജിയോ 5ജി സേവനം വ്യാപിപ്പിച്ചിരിക്കുന്നത്. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, വാരണാസി എന്നിവിടങ്ങളിലായിരുന്നു ജിയോ ആദ്യ ഘട്ടത്തില്‍ 5ജി സേവനം നല്‍കിയിരുന്നത്. പുതിയ നഗരങ്ങളിലുള്ള ഉപഭോക്താക്കള്‍ക്ക് മൈ ജിയോ ആപ്പില്‍ ഇന്‍വൈറ്റ് ലഭിക്കുന്നതനുസരിച്ച് 5ജി നെറ്റ്വര്‍ക്കിലേക്ക് മാറാം. 5ജി സേവനം ലഭ്യമാവുന്ന മൊബൈല്‍ ഫോണുകളില്‍ മാത്രമേ ഇത് സാധിക്കൂ.

Related Articles

Post Your Comments

Back to top button