'ഇരട്ട' ഫെബ്രുവരി രണ്ടിന് എത്തും
MovieNewsEntertainment

‘ഇരട്ട’ ഫെബ്രുവരി രണ്ടിന് എത്തും

നവാഗതനായ എം.ജി. കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമായ ‘ഇരട്ട’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി രണ്ടിനാണ് ചിത്രത്തിന്റെ റിലീസ്. ജോജു ജോര്‍ജ് ഇരട്ട വേഷത്തിലെത്തുന്ന ചിത്രത്തില്‍ ഇരട്ടകളായ രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ചിത്രം പറയുന്നത്. ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ ഇതിനകം സ്വന്തമാക്കിയിട്ടുള്ള ജോജു ജോര്‍ജിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ സമ്മാനിക്കുന്നതാണ് ‘ഇരട്ട’യിലെ രണ്ടു കഥാപാത്രങ്ങളെന്ന് ചിത്രത്തിന്റ പ്രവര്‍ത്തകര്‍ പറയുന്നു.

സ്വഭാവത്തില്‍ വ്യത്യസ്തകളുള്ള ഇരട്ടകളാണ് ജോജുവിന്റെ കഥാപാത്രങ്ങള്‍. ‘ഇരട്ട’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതിനോടകം തന്നെ ശ്രദ്ധേയമായിരുന്നു. അപ്പു പാത്തു പാപ്പു പ്രൊഡക്ഷന്‍സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അഞ്ജലി, സ്രിന്ധ, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോന്‍, അഭിരാം എന്നിവരാണ് ‘ഇരട്ട’യിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിജയ് ആണ് ഛായാഗ്രാഹകന്‍. ജേക്‌സ് ബിജോയ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുമ്പോള്‍ വരികള്‍ അന്‍വര്‍ അലി, എഡിറ്റിംഗ് മനു ആന്റണി, മേക്കപ്പ് റോണക്‌സ് സേവ്യര്‍, ആക്ഷന്‍ കൊറിയോഗ്രഫി കെ. രാജശേഖര്‍, പിആര്‍ഒ പ്രതീഷ് ശേഖര്‍.

Related Articles

Post Your Comments

Back to top button