ജോസ് കെ മാണി വിഭാഗത്തിന് തിരിച്ചടി; ജോസഫ് എം പുതുശ്ശേരി പാർട്ടി വിട്ടു

ഇടതു മുന്നണി പ്രവേശത്തിനൊരുങ്ങി നിൽക്കുന്ന കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന് തിരിച്ചടി.മുൻ എംഎൽഎയും കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗം നേതാവുമായ ജോസഫ് എം പുതുശ്ശേരി പാർട്ടി വിട്ടു.ജോസ് വിഭാഗം ഇടതു മുന്നണിയിലേക്ക് പോകുന്നതില്‍ പ്രതിഷേധിച്ചാണ് പുതുശ്ശേരി ജോസഫ് വിഭാഗത്തിനൊപ്പം ചേര്‍ന്നത്. മുതിർന്ന നേതാവ് പുതുശ്ശേരിയും അനുയായികളും എതിർ പക്ഷത്തേക്ക് ചേക്കേറുന്നത് ജോസ് വിഭാഗത്തിന് ഏറ്റ തിരിച്ചടിക്ക് ആഘാതം കൂട്ടും.
എൽഡിഎഫ് നീക്കത്തോട് യോജിപ്പില്ല. പൊതുജീവിതത്തിലുടനീളം യുഡിഎഫ് നിലപാടിനോടൊപ്പം നിന്ന വ്യക്തിയാണ്. ഇതി തുടർന്നും അതിനോടൊപ്പം ചേർന്ന് നിൽക്കാൻ തന്നെയാണ് താത്പര്യമെന്നും ജോസഫ് എം.പുതുശേരി പറയുന്നു.ഇടത് മുന്നണിയി
ലേക്ക് പോകാനുള്ള ജോസ് കെ. മാണിയുടെ തീരുമാനം ആത്മഹത്യാപരമെന്നാണ് പുതുശ്ശേരി വിശേഷിപ്പിച്ചത്.മുൻ കല്ലൂപ്പാറ എംഎൽഎയാണ് ജോസഫ് എം പുതുശേരി.
യുഡിഎഫിൽ ഉറച്ചു നിൽക്കുന്നവരെ സംരക്ഷി
ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്ത
ല പ്രതികരിച്ചു.
അതേ സമയം കഴിഞ്ഞ ദിവസം പാർലിമെൻ്റിൽ കർഷക ബില്ലിനെതിരായ പ്രതിഷേധത്തിൽ ജോസ് കെ മാണി ഇടത് എം.പിമാർക്കൊപ്പം അണിചേർന്നത് ഇടതുമുന്നണി പ്രവേശനത്തെ കുറിച്ച് ഉയരുന്ന അഭ്യൂഹങ്ങൾക്ക് ബലമേകുന്നതായിരുന്നു.
എട്ട് എം.പിമാരെ സസ്പെൻഡ് ചെയ്തതിനെ തുടർന്നുള്ള പ്രതിഷേധത്തിലാണ് ജോസ് ഇടത് എം.പിമാർക്കൊപ്പം ചേർന്നത്. സി.പി.എമ്മിന്റെ രാജ്യസഭാ എം.പിമാരായ എളമരം കരീം, കെ.കെ. രാഗേഷ്, സോമപ്രസാദ്, സി.പി.ഐയുടെ ബിനോയ് വിശ്വം, സി.പി.എമ്മിന്റെ ലോക്സഭ എം.പി എ.എം. ആരിഫ് എന്നിവർക്കൊപ്പമാണ് ജോസ് കെ. മാണി പാർലമെന്റിന് മുന്നിലെ ഗാന്ധി പ്രതിമയിൽ പ്രതിഷേധത്തിൽ അണിചേർന്നത്.
കേരള കോൺഗ്രസിലുണ്ടായ ശക്തമായ വിഭാഗീയതയുടെ ഭാഗമായി യു.ഡി.എഫ് നേതൃത്വവുമായി ജോസ് കെ. മാണി അകൽ
ച്ചയിലാണ്. ജോസുമായി തമ്മിലടിച്ചു നിൽക്കു
ന്ന ജോസഫ് വിഭാഗം യു.ഡി.എഫിൽ തുടരുമെ
ന്നായതോടെ ജോസ് വിഭാഗം ഇടതുമുന്നണിയി
ലെത്തുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ, ഇത് സംബന്ധിച്ച സ്ഥിരീകരണം ജോസ് കെ. മാണിയോ ഇടതുമുന്നണിയോ ഇതുവരെ നൽകിയിരുന്നില്ല. ജോസിന്റെ മുന്നണി പ്രവേശനം സംബന്ധിച്ച് സി.പി.എം നേതൃത്വം മൃദുസമീപനം സ്വീകരിച്ചപ്പോഴും സി.പി.ഐ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ, പാർലമെന്റിൽ സി.പി.ഐ എം.പി ബിനോയ് വിശ്വത്തോടൊപ്പമാണ് ജോസ് പ്രതിഷേധത്തിന് അണിചേർന്നത്