Kerala NewsLatest NewsNews

പണവും സ്വാധീനവുമുപയോഗിച്ച് വിധി അട്ടിമറിച്ചു: സിസ്റ്റര്‍ അനുപമ

കോട്ടയം: ഫ്രാങ്കോ മുളയ്ക്കല്‍ കേസില്‍ പണവും സ്വാധീനവുമുപയോഗിച്ചാണ് വിധി അട്ടിമറിച്ചതെന്ന് സിസ്റ്റര്‍ അനുപമ. ഇരയാക്കപ്പെട്ട കന്യാസ്ത്രീക്ക് വേണ്ടി പോരാടീയ കന്യാസ്ത്രികളുടെ പ്രതിനിധിയാണ് സിസ്റ്റര്‍ അനുപമ. കേസ് അട്ടിമറിക്കപ്പെട്ടുവെന്നും മേല്‍ക്കോടതിയില്‍ അപ്പില്‍ നല്‍കുമെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.

മരിക്കേണ്ടി വന്നാലും ഇരയ്ക്ക് നീതി കിട്ടുവരെ പോരാടുമെന്നും പണവും സ്വാധീനവുമുണ്ടങ്കില്‍ എന്തും നേടാനാകുമെന്നും അങ്ങനെയൊരു കാലമാണിത്. ബിഷപ്പ് ഫ്രാങ്കോ ആവശ്യത്തിന് പണവും സ്വാധീനവുമുള്ള വ്യക്തിയാണ്.

പണത്തിന്റെയും പുറമേയാണ് കേസില്‍ ഇതേല്ലാം സംഭവിച്ചതെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നതെന്നും അനുപമ പറഞ്ഞു.
പോലീസും പ്രോസിക്യൂട്ടറും കാണിച്ച നീതി ജുഡീഷ്യറിയില്‍ നിന്ന് ലഭിച്ചില്ല. മൊഴികളെല്ലാം ഞങ്ങള്‍ക്ക് അനുകൂലമായിരുന്നു. പിന്നീട് എന്തുസംഭവിച്ചുവെന്ന് അറിയില്ല. കേസിന്റെ വാദം നടക്കുമ്പോള്‍ അട്ടിമറിയൊന്നും നടന്നതായി തോന്നിയിട്ടില്ല.

അതിനുശേഷം അട്ടിമറി നടന്നുവെന്നും അവര്‍ പറഞ്ഞു. മുന്‍പും ഇനിയങ്ങോട്ടും ഞങ്ങള്‍ സുരക്ഷിതരല്ല. പുറത്ത് പോലീസ് സംരക്ഷണം കിട്ടുന്നുണ്ട്. എന്നാല്‍ മഠത്തിനുള്ളില്‍ വെളിപ്പെടുത്താന്‍ പറ്റാത്ത കാര്യങ്ങളാകും നടക്കുന്നതെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.

Related Articles

Back to top button