
തിരുവനന്തപുരം: വർഗീയ പരാമർശം നടത്തിയ നടത്തിയ വിഴിഞ്ഞം സമര സമിതി കൺവീനർ തിയോഡേഷ്യസ് ഡിക്രൂസിന്റെ ക്ഷമാപണം തള്ളി മന്ത്രി വി അബ്ദുറഹിമാൻ.തിയോഡേഷ്യസ് എന്നത് ഗൂഗിളിൽ നോക്കിയാൽ അർഥം മനസ്സിലാകും.എന്നോടാരും മാപ്പ് പറഞ്ഞിട്ടില്ല, അതിന്റെ ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.
”കേരളം മതമൈത്രിയുടെ നാടാണ്. ഏതു നാവിന് എല്ലില്ലാത്തവനും എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ കേൾക്കുന്ന നാടല്ല ഇത്. നിയമ നടപടികളുമായി മുന്നോട്ടു പോകും. മാപ്പ് എഴുതി കീശയിൽ ഇട്ടാൽ മതി. അതു കേൾക്കാൻ ഇരിക്കുന്ന ആളുകൾ അല്ല ഇവിടെയുള്ളത്’- മന്ത്രി പറഞ്ഞു.
വിഴിഞ്ഞം തുറമുഖ സെമിനാറിൽ ലത്തീൻ രൂപയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തെ ഫിറീസ് മന്ത്രി അബ്ദുറഹാമാൻ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫാ.തിയോഡേഷ്യസ് വർഗീയ പരാർമശം നടത്തിയത്.
Post Your Comments