
ശബരിമല: ശബരിമല യുവതീപ്രവേശന വിധിയിൽ എതിർ അഭിപ്രായം രേഖപ്പെടുത്തിയ സുപ്രീംകോടതി റിട്ട. ജസ്റ്റിസ് ഇന്ദു മൽഹോത്ര ശബരിമലയിൽ ദർശനം നടത്തി. ഏറെ വിവാദങ്ങൾക്ക് വഴിവച്ച ശബരിമല യുവതീ പ്രവേശന വിഷയത്തിൽ നാല് പുരുഷ ജഡ്ജിമാരും ഏക വനിതാ ജഡ്ജിയും അടങ്ങിയ ബഞ്ചാണ് വിധി പറഞ്ഞത്. ഇന്ദുമൽഹോത്ര മാത്രമാണ് യുവതി പ്രവേശനത്തെ എതിർത്തിരുന്നത്.
വെള്ളിയാഴ്ച രാത്രിയാണ് ദർശനം നടത്തിയത്. ഡോളിയിലാണ് പമ്പയിൽനിന്ന് സന്നിധാനത്തെത്തിയത്. മതവികാരങ്ങളും മതാചാരങ്ങളും തികച്ചും സാധാരണവിഷയങ്ങളായി കണ്ട് കോടതിക്ക് ഇടപെടാനാവില്ലെന്നായിരുന്നു ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ നിരീക്ഷണം. മതപരമായ കാര്യങ്ങളിൽ നീതിക്ക് യുക്തമായി തീരുമാനമെടുക്കാവുന്നതല്ലെന്നും അവർ അഭിപ്രായപ്പെട്ടിരുന്നു.
Post Your Comments