കെപിഎസിയില്‍ തുടരുക എന്ന ഔദാര്യത്തിനില്ല: കെ.ഇ. ഇസ്മയില്‍
KeralaNewsPolitics

കെപിഎസിയില്‍ തുടരുക എന്ന ഔദാര്യത്തിനില്ല: കെ.ഇ. ഇസ്മയില്‍

തിരുവനന്തപുരം: നാടക സമിതിയായ കെപിഎസിയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്നും കെ.ഇ. ഇസ്മയില്‍ രാജിവച്ചു. ദേശീയ നിര്‍വാഹകസമിതിയില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് രാജി. ഇസ്മയിലിന് 75 വയസ് പിന്നിട്ടതിനെത്തുടര്‍ന്നാണ് നിര്‍വാഹക സമിതിയില്‍ നിന്നും ഒഴിവാക്കിയിരുന്നത്.

പ്രായപരിധി നിര്‍ബന്ധമാക്കി ദേശീയ, സംസ്ഥാന ഘടകങ്ങളില്‍ നിന്ന് നീക്കിയതില്‍ ഇസ്മയില്‍ കടുത്ത അമര്‍ഷത്തിലായിരുന്നു. പാര്‍ട്ടി സ്ഥാപനങ്ങളുടെ ചുമതല വഹിക്കുന്നതിന് പ്രായപരിധി തടസമല്ലെന്ന് നേതൃത്വം വ്യക്തമാക്കിയെങ്കിലും കെപിഎസിയില്‍ തുടരുക എന്ന ഔദാര്യത്തിന് തല്‍ക്കാലമില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.

ഇസ്മയില്‍ രാജിവച്ചതിനെത്തുടര്‍ന്ന് കാനം രാജേന്ദ്രന്‍ പ്രസിണ്ടായി ചുമതലയേറ്റു. പ്രസിഡണ്ട് സ്ഥാനം ഏറ്റെടുക്കുമ്പോള്‍ വന്‍ പ്രതിസന്ധിയിലായിരുന്ന കെപിസിസിയില്‍ രണ്ട് കോടിയോളം രൂപ മിച്ചം വച്ചാണ് കെ.ഇ. ഇസ്മയില്‍ പടിയിറങ്ങുന്നത്.

Related Articles

Post Your Comments

Back to top button