അഹംഭാവത്തിന് കൈയും കാലും വച്ച രൂപമാണ് ആര്യ രാജേന്ദ്രനെന്ന് കെ. മുരളീധരന്‍
NewsKeralaPolitics

അഹംഭാവത്തിന് കൈയും കാലും വച്ച രൂപമാണ് ആര്യ രാജേന്ദ്രനെന്ന് കെ. മുരളീധരന്‍

തിരുവനന്തപുരം: അഹംഭാവത്തിന് കയ്യും കാലും വച്ച രൂപമാണ് ആര്യ രാജേന്ദ്രനെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുളീധരന്‍. കത്ത് യഥാര്‍ത്ഥത്തിലുള്ളതാണെങ്കിലും അല്ലെങ്കിലും മേയര്‍ സ്ഥാനത്ത് ഇരിക്കാന്‍ ആര്യ രാജേന്ദ്രന് യോഗ്യതയില്ലെന്നും മേയര്‍ രാജി വയ്ക്കുന്നത് വരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

മേയര്‍ രാജിവയ്ക്കേണ്ടെന്നും ജനം അടിച്ചുപുറത്താക്കിക്കോളുമെന്നും നേരത്തെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. മേയര്‍ ധിക്കാരം കുറയ്ക്കണം. കത്തിനെക്കുറിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കുന്നത് ഇത് നീട്ടിക്കൊണ്ടു പോകാനാണ്. ആനാവൂര്‍ നാഗപ്പന്മാരുടെ ചെരുപ്പ് നക്കാത്തവര്‍ക്ക് ജോലി ഇല്ലാത്ത അവസ്ഥയാണെന്നും ആനാവൂര്‍ നാഗപ്പന്‍മാര്‍ കേരളത്തെ കുട്ടിച്ചോറാക്കുകയാണെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

മേയര്‍ക്കെതിരെ കോര്‍പറേഷന്‍ ഓഫിസിന് മുന്നില്‍ കോണ്‍ഗ്രസ് സത്യഗ്രഹം നടത്തിവരികയാണ്. മേയറുടെ രാജി ആവശ്യപ്പെട്ട് ബിജെപി കൗണ്‍സിലര്‍മാര്‍ ഉപരോധവും സംഘടിപ്പിക്കുന്നുണ്ട്.

Related Articles

Post Your Comments

Back to top button