പൊലീസ് സ്റ്റേഷൻ അക്രമിച്ചവർക്കെതിരെ കർശന നടപടി വേണമെന്ന് കെ.മുരളീധരൻ
NewsKerala

പൊലീസ് സ്റ്റേഷൻ അക്രമിച്ചവർക്കെതിരെ കർശന നടപടി വേണമെന്ന് കെ.മുരളീധരൻ

തിരുവനന്തപുരം: വിഴിഞ്ഞം വിഷയത്തിൽ സിപിഐഎം മലക്കം മറിഞ്ഞുവെന്ന് കെ മുരളീധരൻ. യുഡിഎഫ് കാലത്ത് മത്സ്യത്തൊഴിലാളികൾക്ക് ഒപ്പമാണെന്ന് പറഞ്ഞവർ ഇന്ന് അവരെ രാജ്യദ്രോഹികളാക്കി കെ മുരളീധരൻ പ്രതികരിച്ചു. കൂടാതെ വിഴിഞ്ഞത്ത് പൊലീസ് സ്റ്റേഷൻ അക്രമിച്ചവർക്കെതിരെ കർശന നടപടി വേണമെന്ന് കെ.മുരളീധരൻ എംപി.

മന്ത്രിമാരുടെ പ്രസ്താവനകൾ പ്രകോപനം ഉണ്ടാക്കി. തെരഞ്ഞെടുപ്പ് കാലത്ത് അരമന കയറി ഇറങ്ങിയ വി ശിവൻകുട്ടിയ്ക്ക് ബിഷപ്പ് ഇപ്പോൾ ശത്രുവെന്നും കെ മുരളീധരൻ പരിഹസിച്ചു .മത്സ്യത്തൊഴിലാളികളെ രാജ്യദ്രോഹികൾ എന്ന് വിളിക്കാൻ ആരാണ് മന്ത്രിക്ക് അനുമതി കൊടുത്തത്, മന്ത്രിമാരുടെ നാക്ക് നിയന്ത്രിക്കാൻ മുഖ്യമന്ത്രി തയ്യാറാവണം. വിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ സംഘപരിവാറിനെ അഴിഞ്ഞാടാൻ അനുവദിക്കുന്ന സ്ഥിതിയാണ് ഇവിടെ. മത്സ്യത്തൊഴിലാളിയുടെ ചട്ടിയിൽ കൈയിട്ട് വേണമോ അദാനിയുടെ നഷ്ടം നികത്താൻ…? അതു കൊടുക്കുന്നത് സംഘി മുഖ്യമന്ത്രിയല്ല കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് എന്നോർക്കണം.അദ്ദേഹം പ്രതികരിച്ചു.

Related Articles

Post Your Comments

Back to top button