Kerala NewsLatest NewsNews

കെ റെയില്‍ കൊല്ലം-പത്തനംതിട്ട ജില്ലകളില്‍ സാമൂഹികാഘാത പഠനം

തിരുവനന്തപുരം: കെ- റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ സാമൂഹികാഘാത പഠനം നടത്താന്‍ ഉത്തരവ്.

പരാമവധി മൂന്ന് മാസത്തിനുള്ളില്‍ പഠനം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് എജന്‍സികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

സമൂഹികാഘാത പഠനത്തിന്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാര തുകയുടെ കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമമായ തീരുമാനമെടുക്കുന്നത്.

നേരത്തെ തിരുവനന്തപുരം, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ സാമൂഹികാഘാത പഠനം നടത്താന്‍ ഉത്തരവുണ്ടായിരുന്നു.

Related Articles

Back to top button