
കോഴിക്കോട്: മുസ്ലിം ലീഗ് മുന്‍ സംസ്ഥാന സെക്രട്ടറി കെ.എസ്. ഹംസയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഹംസ ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് ലീഗ് സംസ്ഥാന അച്ചടക്ക സമിതിയുടെ വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി. അച്ചടക്ക സമിതിയുടെ ശുപാര്‍ശയില്‍ ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളാണ് ഹംസയ്ക്കെതിരെ നടപടിയെടുത്തത്.
പ്രവര്‍ത്തക സമിതിയില്‍ പി.കെ കുഞ്ഞാലിക്കുട്ടിയെ കെ.എസ് ഹംസ രൂക്ഷമായി വിമര്‍ശിച്ചതിലും നേരത്തെ നടപടിയെടുത്തിരുന്നു. അന്വേഷണ വിധേയമായി പാര്‍ട്ടിയുടെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഹംസയെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്യകയുമുണ്ടായി.
Post Your Comments