ആര്‍ എസ് എസ് ശാഖ സംരക്ഷിക്കാന്‍ ആളെ വിട്ടു നല്‍കിയിട്ടുണ്ടന്ന് കെ സുധാകരന്‍
NewsKerala

ആര്‍ എസ് എസ് ശാഖ സംരക്ഷിക്കാന്‍ ആളെ വിട്ടു നല്‍കിയിട്ടുണ്ടന്ന് കെ സുധാകരന്‍

കണ്ണൂര്‍ ; ആര്‍എസ്എസിനെ സംരക്ഷിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. കണ്ണൂര്‍ ജില്ലയിലെ എടക്കാട്, തോട്ടട, കിഴുന്ന മേഖലയില്‍ ആര്‍എസ്എസ് ശാഖ തകര്‍ക്കാന്‍ സിപിഐഎം ശ്രമിച്ചിരുന്നെന്നും, ആ സമയത്ത് കോണ്‍ഗ്രസ് ശാഖക്ക് ആളെ അയച്ച് സംരക്ഷണം നല്‍കിയിട്ടുണ്ടെന്നും സുധാകരന്‍. കണ്ണൂരിൽ എം വി ആർ അനുസ്മരണ പരിപാടിയിലായിരുന്നു സുധാകരന്റെ വിവാദ പരാമർശം.

ആർ എസ് എസിനോട്‌ ആഭിമുഖ്യമുള്ളത് കൊണ്ടല്ല അങ്ങനെ ചെയ്തത്. ജനാധിപത്യ സംവിധാനത്തിൽ മൗലിക അവകാശങ്ങൾ തകർക്കപ്പെടുമ്പോൾ നോക്കി നിൽക്കാൻ കഴിയാത്തത് കൊണ്ടാണ് ഇടപെട്ടത് എന്നും അദ്ദേഹം പ്രതികരിച്ചു.

Related Articles

Post Your Comments

Back to top button