
തിരുവനന്തപുരം : എകെജി സെന്റർ ആക്രമണം ആസൂത്രണം ചെയ്തത് ഇ പി ജയരാജനാണ് എന്ന കെ സുധാകരന്റെ പരമാർശത്തിനെതിരെ എം വി ഗോവിന്ദൻ.
പണ്ട് കണ്ണൂരിൽ സുധാകരൻ അറിയപ്പെട്ടിരുന്നത് അപാര തൊലിക്കട്ടിയുള്ള രാഷ്ട്രീയ നേതാവായിട്ടാണ് .
അതെ സുധാകരൻ കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് ആയിരിക്കുമ്പോൾ പഴയ കണ്ണൂർ രാഷ്ട്രീയത്തിന്റെ ഭാഗമായി പുലർത്തി പോന്ന നിലപാടും സമീപനവും സംസ്ഥാന വ്യാപകമായി ഉപയോഗിക്കുകയാണ് എന്ന് മന്ത്രി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനത്തിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ വേണ്ടി ഇപി ജയരാജന് വ്യക്തിപരമായി ആസൂത്രണം ചെയ്ത പദ്ധതിയാണിതെന്നും ഇതില്‍ സിപിഐഎമ്മിന് പങ്കുണ്ടെന്ന് പറയുന്നില്ലെന്നും കെ സുധാകരന് പറഞ്ഞിരുന്നു.
ഇതിലാണ് മന്ത്രിയുടെ പ്രതികരണം. ‘ബോംബാക്രമണം നടത്തിയ ശേഷം എല്‍ഡിഎഫ് കണ്‍വീനറുടെ തലയില്‍ വെക്കുന്നതിന് മറുപടി അര്‍ഹിക്കുന്നില്ല. അത്തരത്തില്‍ അപാരമായ തൊലിക്കട്ടിയുള്ള രാഷ്ട്രീയ നേതാവായിട്ടാണ് സുധാകരനെ പണ്ട് തന്നെ കണ്ണൂരില്‍ അറിയുന്നത്. ആ സുധാകരന് സംസ്ഥാന പ്രസിഡണ്ടായിരിക്കുമ്പോള്‍ പഴയ കണ്ണൂര്‍ രാഷ്ട്രീയത്തിന്റെ ഭാഗമായി പുലര്‍ത്തിപോന്ന നിലപാടും സമീപനവും സംസ്ഥാന വ്യാപകമായി പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്നു.’ എം വി ഗോവിന്ദന് പറഞ്ഞു.
Post Your Comments