ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല; കെ സുരേന്ദ്രന്‍
NewsKeralaPolitics

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ കെ.ടി. ജലീലിനെതിരെ കടുത്ത വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഇന്ത്യയുടെ അതിര്‍ത്തി അംഗീകരിക്കില്ലെന്ന നിലപാട് സ്വീകരിച്ച ജലീല്‍ രാജ്യദ്രേഹ കുറ്റമാണ് ചെയ്തതെന്നും ഇന്ത്യയുടെ കശ്മീര്‍ നയത്തിനെതിരായി സംസാരിച്ച ജലീല്‍ ഇനി ന്യായീകരണ പ്രസംഗം നടത്തിയതുകൊണ്ട് കാര്യമില്ലെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

ഇന്ത്യയുടെ പരമാധികാരത്തേയും അതിര്‍ത്തിയേയും അംഗീകരിക്കാത്ത ഒരാള്‍ എങ്ങനെ ഇന്ത്യക്കാരനാകുമെന്നും അദ്ദേഹം ചോദിച്ചു. പാകിസ്താന്റെ ഭാഷയില്‍ സംസാരിച്ച ജലീലിന്റെ സ്ഥാനം ഇന്ത്യയിലല്ല മറിച്ച് പാകിസ്താനിലാണെന്നും എത്രയും വേഗം അദ്ദേഹം പാകിസ്താനില്‍ പോകുന്നതാണ് നല്ലതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Related Articles

Post Your Comments

Back to top button