ചായം ലവലേശമില്ലാത്ത അപൂർവ വ്യക്തിത്വം; കലാഭവൻ മാണിയുടെ മരിക്കാത്ത ഓർമകളിലൂടെ താരങ്ങൾ

മലയാളത്തിന്റെ പ്രിയങ്കരനായ നടൻ കലാഭവൻ മണിയുടെ ഓർമദിവസമാണ് ഇന്ന്. ഒരു നൊമ്പരത്തോടെയല്ലാതെ കലാഭവൻ മണിയെ മലയാളികൾക്ക് ഓർക്കാനാകില്ല. കാരണം പാതിവഴിക്ക് യാത്ര അവസാനിപ്പിച്ചതുപോലെയായിരുന്നു കലാഭവൻ മണിയുടെ മരണം. കലാഭവൻ മണിയെ ഓർത്ത് ഒട്ടേറെ പേരാണ് രംഗത്ത് എത്തിയത്. താരങ്ങൾ കലാഭവൻ മണിയുടെ ഫോട്ടോ ഷെയർ ചെയ്‍തിട്ടുണ്ട്. നെഞ്ചോട് ചേർക്കുന്ന സുഹൃത്ത് എന്നാണ് ഷാജി കൈലാസ് കലാഭവൻ മണിയെ കുറിച്ച് പറയുന്നത്.
നിരവധി താരങ്ങളാണ് തങ്ങളുടെ പ്രിയ താരത്തെ കുറിച്ച് ഓർമ്മകൾ പങ്കുവെച്ചത്. ‘ചായം തേച്ച മുഖങ്ങൾക്കിടയിലെ ചായം ലവലേശമില്ലാത്ത അപൂർവ വ്യക്തിത്വം’ഗായകൻ വേണുഗോപാൽ മണിയുമൊത്തുള്ള ഓർമ്മകൾ പങ്കുവെച്ച ഇങ്ങനെയാണ്. ചാലക്കുടിയ്ക്കടുത്തുള്ള ഒരു അമ്പലപ്പറമ്പിൽ ഗാനങ്ങൾ ഓരോന്നായി പാടിക്കൊണ്ടിരിക്കുമ്പോൾ ‘ഒരു കലാഭവൻ മണി ഗാനം’ എന്ന പൊതു ആവശ്യം ഉയർന്നു കേട്ടെന്നും തുടർന്ന് കലാഭവൻ മാണി തന്നെ വന്ന് അദ്ദേഹത്തിന്റെ ശൈലിയിൽ പാട്ടുകൾ പാടിയെന്നും വേണുഗോപാൽ കുറിക്കുന്നു.
മണി ചേട്ടൻ എന്ന് മാത്രമാണ് പൃഥ്വിരാജ് എഴുതിയിരിക്കുന്നത്. കലാഭവൻ മണി വിവാഹ വേഷത്തിലുള്ള പൃഥ്വിരാജിനെ കെട്ടിപ്പിടിക്കുന്ന ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്. ഒട്ടേറെ പേർ കമന്റുകളുമായി രംഗത്ത് എത്തിയിട്ടുണ്ട്. എല്ലാവർക്കും പറയാനുള്ളത് കലാഭവൻ മണിയെന്ന അതുല്യകലാകാരനെ കുറിച്ച്. കലാഭവൻ മണിയുടെ ഫോട്ടോ പൃഥ്വിരാജ് തന്നെയാണ് ഷെയർ ചെയ്‍തിരിക്കുന്നത്. അത്ര മേൽ പ്രിയപ്പെട്ടവനാണ് മലയാളികൾക്ക് കലാഭവൻ മണി.
തികഞ്ഞ അഭിനേതാവ്. എന്നും മാതൃകയായ മനുഷ്യ സ്‍നേഹി. നെഞ്ചോടു ചേർക്കുന്ന സുഹൃത്ത്. അവസാന ശ്വാസം വരെ നിന്നെ മനസിൽ സൂക്ഷിക്കാൻ ഒരായിരമോർമകൾ മണിയെന്നും ഷാജി കൈലാസ് പറയുന്നു. കലാഭവൻ മണിയുടെ ഫോട്ടോയും ഷാജി കൈലാസ് ഷെയർ ചെയ്‍തിരിക്കുന്നു. നടക്കാതെ പോയ ഒരു ഷാജി കൈലാസ് ചിത്രത്തിൽ (സുരേഷ് ഗോപി നായകനായ) നിന്നുള്ളതാണ് ഒരു ഫോട്ടോ.
മികച്ച നടനുള്ള ദേശീയ- ചലച്ചിത്ര അവാർഡ് ജൂറികളുടെ പ്രത്യേക പരാമർശം നേടിയിട്ടുണ്ട് കലാഭവൻ മണി. നാടൻപാട്ടുകളിലൂടെയും മലയാളികളുടെ പ്രിയം നേടിയ കലാകാരനാണ് കലാഭവൻ മണി.