
തമിഴ് നടന് ധനുഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘രായനി’ല്‍ കാളിദാസ് ജയറാം ഉണ്ടെന്ന് റിപ്പോര്‍ട്ട്. വിഷ്ണു വിശാലിനെയും എസ്.ജെ. സൂര്യയെയും പ്രധാന കഥാപാത്രങ്ങളാക്കി ധനുഷ് സിനിമ ഒരുക്കുമെന്നാണ് ആദ്യം പുറത്തിറങ്ങിയ റിപ്പോര്‍ട്ട്. എക്സ്റ്റന്റെഡ് കാമിയോ ആയി ധനുഷ് ചിത്രത്തില്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്. ദുഷാര ആണ് ചിത്രത്തില്‍ നായിക. ഏപ്രിലിലായിരിക്കും ധനുഷിന്റെ ചിത്രം ‘രായന്’ തുടങ്ങുക.
പ്രമേയമടക്കമുള്ള കാര്യങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കാന്‍ പോകുന്ന ചിത്രമായിരിക്കും ധനുഷ് സംവിധാനം ചെയ്യുന്നത് എന്ന് റിപ്പോര്‍ട്ടുണ്ട്.ധനുഷ് നായകനായി ‘വാത്തി’ എന്ന ചിത്രമാണ് ഇനി റിലീസ് ചെയ്യാനുള്ളത്. വെങ്കി അറ്റ്ലൂരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളി നടി സംയുക്ത മേനോനാണ് ചിത്രത്തില്‍ ധനുഷിന്റെ നായികയായി എത്തുന്നത്. ഫെബ്രുവരി 17ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റ സംഗീത സംവിധാനം ജി.വി. പ്രകാശ് കുമാറാണ്.
Post Your Comments