കമൽ ഹാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
NewsEntertainment

കമൽ ഹാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചെന്നൈ: നടന്‍ കമല്‍ഹാസനെ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈ പോരൂരിലെ ശ്രീ രാമചന്ദ്ര മെഡിക്കല്‍ സെന്ററിലാണ് കമല്‍ഹാസനെ പ്രവേശിപ്പിച്ചിരിക്കുന്നത്

പനിയും ശ്വാസതടസവും ഉണ്ടായതിനെ തുടർന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആശുപത്രി അധികൃതര്‍ അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് ഇതുവരെ മെഡിക്കല്‍ റിപ്പോര്‍ട്ടുകളൊന്നും പുറത്ത് വിട്ടിട്ടില്ല. ഇന്ന് തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്‌തേക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Related Articles

Post Your Comments

Back to top button