
ഇടുക്കി: കണമല കാട്ടുപോത്ത് ആക്രമണവുമായി ബന്ധപ്പെട്ട് നിയമത്തില്‍ മാറ്റം വരുത്തണമെന്ന ആവശ്യവുമായി കാഞ്ഞിരപ്പള്ളി ബിഷപ്പ്. മരിച്ച തോമസിന്റെ സംസ്‌ക്കാര ചടങ്ങിന് മുഖ്യ കാര്‍മ്മികത്വം വഹിക്കുകയായിരുന്നു അദ്ദേഹം. കണമല സെന്റ് തോമസ് പള്ളിയില്‍ ആണ് സംസ്‌ക്കാരം നടന്നത്. തോമസിന്റെ വീട്ടില്‍ നിന്നു വിലാപയാത്രയായാണ് മൃതദേഹം പള്ളിയിലേക്ക് എത്തിച്ചത്.
ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ച കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍ മനുഷ്യന്റെ സുരക്ഷക്ക് യാതൊരു സംരക്ഷണവും നല്‍കാത്ത നിയമം മാറ്റണമെന്ന് ആവശ്യപ്പെട്ടു. വന്യ ജീവി നിയമത്തില്‍ മാറ്റം വരുത്തണമെന്നും അടിയന്തിര സാഹചര്യത്തില്‍ ആക്രമിക്കാന്‍ വരുന്ന മൃഗത്തെ വെടി വയ്ക്കാന്‍ പോലും നിയമം ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മനുഷ്യന്റെ ജനന നിരക്ക് നിയന്ത്രിക്കണം എന്ന് പറയുന്നവര്‍ മൃഗങ്ങളുടെ കാര്യത്തിലും ഇത് പ്രവര്‍ത്തികമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പരിധി വിട്ട് മൃഗങ്ങള്‍ പെരുകുന്നത് തടയാന്‍ നടപടി വേണം. കാട്ടില്‍ നിന്നും മൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങുന്നത് തടയാനും നടപടി ഉണ്ടാകണം. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ കൂടുതല്‍ സഹായം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Post Your Comments