
കണ്ണൂര്‍: പ്രമുഖ ഇലക്ട്രോണിക്സ് സ്ഥാപനമായ കണ്ണങ്കണ്ടി സംഘടിപ്പിക്കുന്ന ഓണവിരുന്നിന്റെ ആദ്യ ഘട്ടമായി നോര്‍ത്ത് മലബാര്‍ ചേംബര്‍ ഹാളില്‍ ഡിസൈനേര്‍സ് മണ്‍സൂണ്‍ മീറ്റ് നടത്തി. ചടങ്ങില്‍ കണ്ണൂരിലെ രാഷ്ട്രീയ, സാമുഹിക, സാംസ്കാരിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു.
ജമിനി ശങ്കരന്, ആര്‍ട്ടിസ്റ്റ് ശശികല, മനോജ് മയ്യില്‍, പി.പി. സദാനന്ദന്, ഡോ. അലക്സ് വടക്കുംതല, രവീന്ദ്ര വര്‍മ വലിയ തമ്പുരാന്, സുല്‍ത്താന്‍ അറക്കല്‍ ആദിരാജ ഹമീദ് ഹുസൈന് കോയമ്മ, കെ.പി. സാജിദ എന്നിവരെയാണ് ആദരിച്ചത്. തുടര്‍ന്ന് പ്രശസ്ത സിനിമ, ടെലിവിഷന്‍ ആര്‍ട്ടിസ്റ്റ് ദേവരാജന്‍, അസ്കര്‍ കലാഭവന്‍ ടീം ഒരുക്കിയ കലാപരിപാടിയും അരങ്ങേറി. മാനേജര്‍മാരായ കെ.എന്‍. ശ്രീജേഷ്, ജിതേഷ്, റിയാസ്ബാബു, രഞ്ജിഷ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്കി.

Post Your Comments