കന്നിമാസ പൂജകൾ; ശബരിമല ക്ഷേത്ര നട നാളെ തുറക്കും
NewsKerala

കന്നിമാസ പൂജകൾ; ശബരിമല ക്ഷേത്ര നട നാളെ തുറക്കും

കന്നിമാസ പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട നാളെ തുറക്കും. വൈകുന്നേരം 5 മണിക്കാണ് നട തുറക്കുക. 16.09.2022 മുതൽ 21.09.2022 വരെ ക്ഷേത്രനട തുറന്നിരിക്കും. കന്നി ഒന്നായ 17 ന് പുലർച്ചെ 5 മണിക്ക് ശ്രീകോവിൽ നട തുറന്ന് നിർമ്മാല്യവും പതിവ് അറിഷേകവും നടത്തും.5.30ന് മഹാഗണപതിഹോമം. തുടർന്ന് നെയ്യഭിഷേകം ആരംഭിക്കും.ഉദയാസ്തമയപൂജ, അഷ്ടാഭിഷേകം, 25 കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ,പുഷ്പാഭിഷേകം എന്നിവ നട തുറന്നിരിക്കുന്ന 17 മുതൽ 21 വരെ ഉണ്ടായിരിക്കും. 21-ാം തീയതി രാത്രി 10 മണിക്ക് ഹരിവരാസനം പാടി തിരുനട അടയ്ക്കും. ദർശനത്തിനായി ഭക്തർ വെർച്വൽ ക്യൂ സംവിധാനം ഉപയോഗിക്കണം.
നിലയ്ക്കലിൽ ഭക്തർക്കായി സ്പോട്ട് ബുക്കിംഗ് കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്.

Related Articles

Post Your Comments

Back to top button