ആദ്യം വരണമാല്യം പിന്നെ മരണക്കുരുക്ക്
NewsKerala

ആദ്യം വരണമാല്യം പിന്നെ മരണക്കുരുക്ക്

അരും കൊലയും ആത്മഹത്യയും
പോലീസിനെ അറിയിച്ച്?

കണ്ണൂര്‍: ചെറുപുഴയില്‍ മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത ദമ്പതികള്‍ മരണ വിവരം പോലീസിനെ അറിയിച്ചതായി സൂചന.
. പാടിയോട്ടുചാല്‍ വാച്ചാലില്‍ ശ്രീജ, മക്കളായ സൂരജ്, സുരഭി, സുജിത്, ശ്രീജയുടെ സുഹൃത്ത് ഷാജി എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മക്കളെ കൊലപ്പെടുത്തിയ ശേഷം ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണ് സൂചന. ചെറുപുഴ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.ശ്രീജയും ഷാജിയും നേരത്തെ വേറെ വിവാഹം കഴിച്ചവരാണ്. ആ ബന്ധത്തില്‍ അകല്‍ച്ച തുടങ്ങിയതോടെയാണ് ഒപ്പം ജോലി ചെയ്യുന്ന ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയത്. സമീപത്തുള്ള ക്ഷേത്രത്തില്‍ പോയി ഇരുവരും വിവാഹം ചെയ്തു. അതിന് ശേഷം ഒരുമിച്ച് ജീവിതവും തുടങ്ങി. ഷാജിക്ക് വേറെ ഭാര്യയും രണ്ടു മക്കളുമുണ്ട്. ഇവരുമായി അകന്നു താമസിക്കുന്ന ഷാജി കഴിഞ്ഞ പതിനാറിന് ശ്രീജയെ വിവാഹം ചെയ്തത്. ഇന്ന് രാവിലെ ഇവര്‍ ഇവര്‍ തന്നെയാണ് മരിക്കുന്ന വിവരം പോലീസ് സ്‌റ്റേഷനിലേക്ക് അറിയിച്ചതെന്നാണ് ലഭിക്കുന്ന വിവരം. കുട്ടികളെ സ്റ്റെയര്‍കേസിന് സമീപവും ഇവരെ ബെഡ്റൂമിലും ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടികളെ കൊലപ്പെടുത്തിയതിനു ശേഷം ഇവര്‍ തൂങ്ങിമരിച്ചതായിരിക്കുമെന്നാണ് കരുതുന്നത്.ഷാജിയുടെ വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സഹായത്തിന് എത്തിയതോടെയാണ് ശ്രീജയുമായി ഷാജി അടുക്കുന്നത്. കഴിഞ്ഞ 16ന് മീങ്കുളം ക്ഷേത്രത്തില്‍ വച്ച് ഇവര്‍ വിവാഹിതരാവുകയായിരുന്നു. ഷാജിയുടെ ഭാര്യയും രണ്ടു മക്കളും വയക്കരയിലെ കോട്ടേഴ്സിലാണ് താമസിക്കുന്നത്. ശ്രീജയുടെ ഭര്‍ത്താവും ഇവരില്‍ നിന്നും അകന്നു കഴിയുകയാണ്. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയശേഷം അഞ്ചുപേരുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.
ഷാജി ഇതിനു മുമ്പും ആത്മഹത്യക്ക് ശ്രമിച്ചതായി നാട്ടുകാര്‍ പറയുന്നു. മാസങ്ങള്‍ക്കു മുമ്പ് വിഷം കഴിച്ചത് കൂടാതെ മൂന്നു ദിവസം മുമ്പ് സമീപത്തെ കൃഷിയിടത്തില്‍ ഇയാള്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചിരുന്നു. നാട്ടുകാരാണ് ഇയാളെ അന്ന് രക്ഷിച്ചത്. ഷാജി ആദ്യ ഭാര്യയില്‍ നിന്ന് വിവാഹമോചനം നേടാതെയാണ് രണ്ടാമത് വിവാഹം കഴിച്ചത്. ഇതിന്‍െ്‌റ പേരിലുള്ള പ്രശ്്‌നങ്ങള്‍ തുടരുന്നുണ്ടായിരുന്നു. ശ്രീജയും ഷാജിയും ഒരേ ഫാനിലാണ് തൂങ്ങി മരിച്ചത്. . അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു വീടിന്റെ വാതില്‍.

Related Articles

Post Your Comments

Back to top button