
ധര്‍മടം : ബ്രണ്ണന്‍ കോളേജില്‍ വച്ച് മാര്‍ച്ച് ആദ്യ വാരം നടക്കുന്ന കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനം പ്രശസ്ത സിനിമ താരവും മുന്‍ സര്‍വകലാശാല കലാതിലകവുമായ അനശ്വര പൊന്നമ്പത്ത് നിര്‍വഹിച്ചു.
തലശ്ശേരി കോട്ടയുടെ പശ്ചാത്തലത്തിലാണ് ലോഗോ തയാറാക്കിയിട്ടുള്ളത്. കോട്ടയുടെ മുകള്‍ ഭാഗത്തു തലശേരി ഭാഗങ്ങളില്‍ ഉത്സവങ്ങളില്‍ എഴുന്നള്ളിക്കാറുള്ള ആനയുടെ ചിഹ്നം വിളിയെയും, നീല പച്ച എന്നീ കളറുകള്‍ തലശ്ശേരി ബീച്ചിനെയും തിരമാലകളെയും സൂചിപ്പിക്കുന്നു. നടു ഭാഗത്തെ ഓറഞ്ചും ചുകപ്പും കലര്‍ന്ന ഡിസൈന്‍ നൃത്ത രൂപത്തെയാണ് സൂചിപ്പിക്കുന്നത്. തോരണം, ചെണ്ട, കണ്ണ് എന്നിവ കൂടി ലോഗോയില്‍ പ്രതിഫലിക്കുന്നുണ്ട്. പ്രശസ്ത ലോഗോ ഡിസൈനറും കലാകാരനുമായ രാജേഷ് പൂഞ്ഞത്താണ് ലോഗോ ഡിസൈന്‍ ചെയ്തത്
പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഡോ. മഞ്ജുള കെ.വി. സ്വാഗതവും കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ആദര്‍ശ് വി അധ്യക്ഷതയും വഹിച്ചു. സര്‍വകലാശാല സിന്റിക്കേറ്റ് മെമ്പര്‍ ഡോ ചന്ദ്രമോഹന്‍, ഗവണ്മെന്റ് ബ്രണ്ണന്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ ബാബു രാജ്, സംഘാടക സമിതി കണ്‍വീനര്‍ വൈഷ്ണവ് മഹേന്ദ്രന്‍, സംഘാടക സമിതി എക്‌സിക്യൂട്ടീവ് അംഗം സഞ്ജീവ് പി എസ് എന്നിവര്‍ പങ്കെടുത്തു.
Post Your Comments