
കണ്ണൂര്‍: അർബൻ നിധി തട്ടിപ്പിൽ പരാതിയുമായി കൂടുതൽ പേർ രംഗത്ത്. വ്യാഴാഴ്ച 32 പരാതികൾ കൂടി കണ്ണൂർ ടൗൺ പൊലീസിന് കിട്ടി. ഇതോടെ ഇതുവരെ 340 പരാതികളാണ് അർബൻ നിധി തട്ടിപ്പുമായി ബന്ധപ്പെട്ട് പൊലീസിന് കിട്ടിയത്.
150 കോടിയിലേറെ രൂപയുടെ നിക്ഷേപ തട്ടിപ്പ് കണ്ണൂര്‍ അര്‍ബന്‍ നിധിയുടെ പേരില്‍ ഡയറക്ടര്‍മാരും കൂട്ടുപ്രതികളും നടത്തിയതായാണ് പൊലിസ് അന്വേഷണം പുരോഗമിക്കുമ്പോള്‍ ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം താവക്കരയിലെ സ്ഥാപനത്തില്‍ റെയ്ഡ് നടത്തി കസ്റ്റഡിയിലെടുത്ത കംപ്യൂട്ടറുകളുടെ പരിശോധനയും അന്വേഷണ സംഘം നടത്തിയിട്ടുണ്ട്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്നും അപേക്ഷ നല്‍കിയത് പ്രകാരം വിട്ടുകിട്ടിയ കേസിലെ അഞ്ചാം പ്രതിയും അസി.ജനറല്‍ മാനേജരുമായ ജീനയെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു.
202ൽ ആണ് കമ്പനി തുടങ്ങിയത്. കഴിഞ്ഞവർഷം ഓഗസ്റ്റ് വരെ ജീവനക്കാർക്ക് ശമ്പളവും നിക്ഷേപകർക്കു പലിശയും കൃത്യമായി നൽകിയിരുന്നതായാണ് വിവരം. അതിനുശേഷം എങ്ങനെയാണ് തട്ടിപ്പ് തുടങ്ങിയത് എന്നതിനെ കുറിച്ചാണ് പൊലീസ് അന്വേഷിക്കുന്നത്. അഞ്ചാം പ്രതിയും സ്ഥാപനത്തിന്റെ അസിസ്റ്റന്റ് ജനറൽ മാനേജരുമായ ജീനയെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് പ്രതികളുടെയും കസ്റ്റഡി കാലാവധി നാളെ അവസാനിക്കും.
Post Your Comments