കാണ്‍പൂര്‍ സിഖ് വിരുദ്ധ കലാപം: നാല് പേര്‍ അറസ്റ്റില്‍
NewsNational

കാണ്‍പൂര്‍ സിഖ് വിരുദ്ധ കലാപം: നാല് പേര്‍ അറസ്റ്റില്‍

ലഖ്‌നൗ: 1984ല്‍ കാണ്‍പൂരില്‍ നടന്ന സിഖ് വിരുദ്ധ കലാപക്കേസില്‍ നാല് പേര്‍ കൂടി അറസ്റ്റിലായി. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് (എസ്‌ഐടി) നാല് പേരെ അറസ്റ്റ് ചെയ്തത്. ഇതോടെ സിഖ് വിരുദ്ധ കലാപക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 19 ആയി. രാജന്‍ ലാല്‍ പാണ്ഡെ, ദീപക്, ധീരേന്ദ്ര തിവാരി, കൈലാഷ് പാല്‍ എന്നിവരാണ് അറസ്റ്റിലായത്.

കാണ്‍പൂരിലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ പുനരന്വേഷിക്കുന്നതിന് 2019ലാണ് യുപി സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. കാണ്‍പൂരിലെ കലാപവുമായി ബന്ധപ്പെട്ട് ആയിരത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിലെ പ്രധാനപ്പെട്ട 40 കേസുകളില്‍ 96 പേര്‍ മുഖ്യപ്രതികളാണെന്ന് എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 22 പേര്‍ മരിച്ചു.

ഒരു എട്ടംഗ കുടുബത്തിലെ ഏഴ് പേര്‍ ഉള്‍പ്പെടെ 13 പേരെ കൊലപ്പെടുത്തിയതടക്കം നാല് കേസുകളില്‍ പ്രതിയാണ് കൈലാഷ് പാലെന്ന് എസ്‌ഐടി ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. ഏഴ് പേര്‍ കൊല്ലപ്പെട്ട കുടുംബത്തിലെ ശേഷിച്ചായളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൈലാഷ് പാലിനെ അറസ്റ്റ് ചെയ്തിട്ടുള്ളത്. അറസ്റ്റിലായ പ്രതികളെല്ലാം 70 വയസിന് മുകളില്‍ പ്രായമുള്ളവരാണ്.

Related Articles

Post Your Comments

Back to top button