400 കോടി ക്ലബ്ബിലേക്ക് 'കാന്താര'യുടെ പടയോട്ടം
KeralaEntertainment

400 കോടി ക്ലബ്ബിലേക്ക് ‘കാന്താര’യുടെ പടയോട്ടം

റിഷബ് ഷെട്ടി നായകനായ കാന്താര എന്ന ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങിയ കാന്താര രാജ്യത്തൊട്ടാകെ തരംഗമായി മാറിയിരിക്കുകയാണ്. സെപ്റ്റംബര്‍ 30ന് പുറത്തിറങ്ങിയ ചിത്രത്തിന്റെ ഒർജിനൽ കന്നഡ പതിപ്പ് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടാണ് നൂറ് കോടി ക്ലബ്ബിൽ എത്തിയത്. പിന്നാലെ ചിത്രത്തിന്റെ തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം പതിപ്പുകളും തിയറ്ററുകളിൽ എത്തി.

പ്രാദേശിക സംസ്‌കാരത്തെയും പുരാണങ്ങളെയും അടിസ്ഥാനമാക്കിയുള്ള കഥ പ്രേക്ഷകനെ ആകര്‍ഷിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കെജിഎഫ് നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസ് നിര്‍മിച്ച് റിഷബ് ഷെട്ടി സംവിധാനം ചെയ്ത് നായകനായി അഭിനയിച്ച ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. നായകനായ ശിവയിലൂടെയാണ് ചിത്രത്തിന്റെ കഥ സഞ്ചരിക്കുന്നത്.അതേസമയം, തീയറ്ററുകളിൽ എത്തിയിട്ട് 6 ആഴ്ച്ചകൾ പിന്നിട്ടിട്ടും ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ചവയ്ക്കുകയാണ് കാന്താര. ഇന്നലെവരെയുള്ള കണക്ക് പ്രകാരം 360 കോടിയാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്. അതിൽ ഇന്ത്യയിൽ ഏകദേശം 328 കോടി രൂപയും വിദേശത്ത് 30 കോടിയും ഉൾപ്പെടുന്നുവെന്നാണ് കണക്ക്.

ബോളിവുഡ് ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന സാഹചര്യത്തില്‍ തെന്നിന്ത്യന്‍ ചിത്രങ്ങള്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നത് തുടരുകയാണ്. കാന്താരയുടെ ഹിന്ദി പതിപ്പും തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടുന്നത്.

Related Articles

Post Your Comments

Back to top button