കപില്‍ സിബല്‍ സമാജ് വാദി പാര്‍ട്ടിയിലേക്ക്; അഖിലേഷ് യാദവിനെ കണ്ടു
NewsNational

കപില്‍ സിബല്‍ സമാജ് വാദി പാര്‍ട്ടിയിലേക്ക്; അഖിലേഷ് യാദവിനെ കണ്ടു

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ സമാജ് വാദി പാര്‍ട്ടിയിലേക്ക് എന്ന് സൂചന. രാജ്യസഭ സീറ്റ് നല്‍കിയേക്കും. സമാജ്‌വാദി പാര്‍ട്ടി(എസ്പി) അധ്യക്ഷന്‍ അഖിലേഷ് യാദവുമായി കപില്‍ സിബല്‍ കൂടിക്കാഴ്ച നടത്തി. സമാജ്‌വാദി പാര്‍ട്ടിക്ക് ഉത്തര്‍പ്രദേശില്‍നിന്ന് മൂന്ന് സീറ്റുകളുണ്ട്. നേരത്തേ കപില്‍ സിബലും സംസ്ഥാനത്തുനിന്നുള്ള രാജ്യസഭാംഗമായിരുന്നു.

എന്നാല്‍ കോണ്‍ഗ്രസിന് ഇത്തവണ കാര്യമായ പ്രതീക്ഷയില്ല. മാത്രമല്ല നിരന്തരം കോണ്‍ഗ്രസിനെ വിമര്‍ശിച്ചുകൊണ്ടിരിക്കുന്ന കപില്‍ സിബലുമായി ഇനി സന്ധിയില്ലെന്ന വ്യക്തമായ സൂചന കോണ്‍ഗ്രസ് നേതൃത്വം നല്‍കിക്കഴിഞ്ഞു. സമാന എതിര്‍പ്പ് കപില്‍ സിബലിനുമുണ്ട്.

രാജസ്ഥാനില്‍ നടന്ന ചിന്തന്‍ ശിബിരത്തിലേക്ക് ക്ഷണം ലഭിച്ചിരുന്നുവെങ്കിലും അദ്ദേഹം വിട്ടുനിന്നിരുന്നു. കപില്‍ സിബലിനെ ഉള്‍പ്പെടുത്താതെയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നടചത്തിയ സമവായ ചര്‍ച്ചകളും. ഈ ഘട്ടത്തിലാണ് എസ്പിയിലേക്ക് സിബലിനെ അടുപ്പിക്കാനുള്ള ശ്രമം നടക്കുന്നത്.

Related Articles

Post Your Comments

Back to top button