ഒരു മനുഷ്യന്റെ മാനസാന്തരത്തിന്റെ കഥ പറയുന്ന കരിമ്പ ഗേറ്റ് മലയാള സിനിമ പ്രേക്ഷകർക്ക് വേറിട്ടൊരു അനുഭവം,

കണ്ണൂർ / തളിപ്പറമ്പിലെ പ്രമുഖ സിനിമ കൂട്ടായ്മയായ ഈഹ ഫിലിംസിന്റെ ആദ്യ ഹ്രസ്വചിത്രം കരിമ്പ ഗേറ്റ് മലയാള സിനിമ പ്രേക്ഷകർക്ക് വേറിട്ടൊരു അനുഭവം പങ്കുവെച്ച് ശ്രദ്ധനേടുകയാണ്. ജാസ് അന്താരാഷ്ട്ര ചലച്ചിത്രമേള, ദക്ഷിണേന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രമേള, കൊച്ചി അന്താരാഷ്ട്ര ചലച്ചിത്രമേള ഉള്‍പ്പെടെ ഇതിനകം നിരവധി ദേശീയ – അന്തർദേശീയ ചലച്ചിത്ര മേളകളിൽ നിന്നായി 33 ഓളം പുരസ്‌കാരങ്ങൾ ഇതിനകം നേടിക്കഴിഞ്ഞ ചിത്രം ഒരു മനുഷ്യന്റെ മാനസാന്തരത്തിന്റെ കഥയാണ് പറയുന്നത്. എല്ലാ തെറ്റുകളും തുടങ്ങുന്നത് ഒരു ശരിയിൽ നിന്നാണ്, തെറ്റ് ചെയ്യുന്നവന് മാത്രം ബോധ്യമുള്ള ഒരു ശരി എന്ന ഉൾക്കഴയിലേക്ക് ചലച്ചിത്രകാരനായ നിതിൻ പൂക്കോത്ത് നടത്തുന്ന ഒരു അന്വേഷണമാണ് ചിത്രത്തിന്റെ ഇതിവൃത്തം. കഥ,തിരക്കഥ സംഭാഷണം എന്നിവ നിർവഹിച്ചിരിക്കുന്ന നിതിൻ പൂക്കോത്ത് നിതിൻ പൂക്കോത്തിന്റെ തന്നെ വിവരണത്തിലാണ് ചിത്രം ആരംഭിക്കുന്നത്. ഒരു മികച്ച ത്രില്ലർ അനുഭവമായ ഈ കൊച്ചു ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രോഹിത് സുകുമാരൻ ആണ്. കാശ്മീര പട്ടാണി & ഇഷാൻ പാട്ടാണിയും ചേര്‍ന്നാണ് നിർമ്മാണം. എഡിറ്റിംഗ് ശ്യാം കൃഷ്ണൻ, bgm sfx സിബു സുകുമാരൻ, കലാ സംവിധാനം ശ്യാംജിത് യദുരാജ് എന്നിവരാണ്. രാധാകൃഷ്ണൻ തലചങ്ങാട്, മുരളി ചവനപ്പുഴ, ബാലൻ കീഴാറ്റൂർ, സുജിത് കൂവോട്, വിനോദ് മൊത്തങ്ങ, ദിലീപ് തലവിൽ, ശ്രീജ രായരോത്, സുരേഷ് ബാബു, പ്രദീപൻ പൂമംഗലം, ദിവ്യ പി കെ, ശശാങ്കൻ, വനജ രാധേശൻ തുടങ്ങിയവരാണ് അഭിനേതാക്കള്‍.