DeathEditor's ChoiceKerala NewsLatest NewsLocal NewsNationalNews

കരിപ്പൂർ വീണ്ടും സ്വർണവേട്ട, 55 ലക്ഷത്തിന്റെ സ്വർണം പിടിച്ചു.


കോഴിക്കോട് /കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. അനധികൃതമായി കടത്താൻ ശ്രമിച്ച 1117 ഗ്രാം സ്വർണമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയിരിക്കുന്നത്. ഷാർജയിൽ നിന്ന് എയർ അറേബ്യയുടെ വിമാനത്തിൽ എത്തിയ മലപ്പുറം മൂർക്കനാട് സ്വദേശി റാഷിദിൽ നിന്നാണ് സ്വർണം പിടികൂടിയിരിക്കുന്നത്. സ്വർണമിശ്രിതം ക്യാപ്‌സ്യൂൾ രൂപത്തിലാക്കി ശരീരത്തിനുളളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചപ്പോഴാണ് ഇയാൾ പിടിയിലായത്. വിപണിയിൽ ഇതിന്‌ ഏകദേശം 55 ലക്ഷം രൂപ വില വരുമെന്ന് കണക്കാക്കുന്നു. കുഴമ്പ് രൂപത്തിലാക്കി അടിവസ്ത്രത്തിലും ദേഹത്തും ഒളിപ്പിച്ചാണ് ഒട്ടുമിക്ക സ്വർണക്കടത്തുകളും സംസ്ഥാനത്ത് നടന്നു വരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button