കര്‍ണാടകയില്‍ വാഹനാപകടത്തില്‍ ഒന്‍പത് മരണം
NewsNational

കര്‍ണാടകയില്‍ വാഹനാപകടത്തില്‍ ഒന്‍പത് മരണം

ബംഗളൂരു: കര്‍ണാടകയിലെ തുമകുരു ജില്ലയില്‍ ടെംപോ വാഹനത്തില്‍ ലോറി ഇടിച്ച് ഒന്‍പത് മരണം. മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെടുന്നു. 11 പേര്‍ക്ക് പരുക്കേറ്റു. സിറയ്ക്ക് സമീപമാണ് അപകടമുണ്ടായത്.

പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍പെട്ടവരില്‍ അധികം പേരും റായ്ചൂരില്‍ നിന്നുള്ള തൊഴിലാളികളാണ്. 24 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടം നടക്കുമ്പോള്‍ കൂടുതല്‍ പേരും ഉറക്കത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു.

Related Articles

Post Your Comments

Back to top button