
ബംഗളൂരു: കര്‍ണാടക മന്ത്രിസഭ വികസനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഹൈകമാന്‍ഡുമായി നടക്കുന്ന ചര്‍ച്ചയില്‍ 24 പേരുടെ പട്ടികകൂടി അന്തിമ ഘട്ടത്തില്‍. ആദ്യ ഘട്ടത്തില്‍ എട്ടു മന്ത്രിമാരെ തെരഞ്ഞെടുത്തിരുന്നു. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമടക്കം 34 മന്ത്രിസ്ഥാനങ്ങളാണ് കര്‍ണാടക സര്‍ക്കാറിലുള്ളത്. ബുധന്‍, വ്യാഴം ദിവസങ്ങളിലായി നടന്ന മാരത്തണ്‍ ചര്‍ച്ചയില്‍ അന്തിമ പട്ടികയില്‍ തീരുമാനമായതായി അറിയുന്നു.
തീരുമാനം വെള്ളിയാഴ്ച ഉച്ചക്ക് മുമ്പായി പ്രഖ്യാപിക്കുമെന്നും ശനിയാഴ്ച രാവിലെ 11.45ന് ബംഗളൂരുവില്‍ രാജ്ഭവനില്‍ ഗവര്‍ണര്‍ മുമ്പാകെ സത്യപ്രതിജ്ഞ നടക്കുമെന്നുമാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഞായറാഴ്ചക്കുള്ളില്‍ മന്ത്രിമാരുടെ വകുപ്പുകളിലും തീരുമാനമാവും.
Post Your Comments