
ബംഗളുരു: നിയമസഭാ സമ്മേളനം ചേരുന്നതിനു തൊട്ടുമുന്‍പ് കര്‍ണാടക വിധാന്‍ സഭയ്ക്ക് മുന്നില്‍ ഗോമൂത്രം തളിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശുദ്ധീകരണം. ഇന്നലെ രാവിലെ പുതിയ സര്‍ക്കാരിന്റെ ആദ്യസമ്മേളനം ചേരുന്നതിനു മുന്‍പായിരുന്നു സംഭവം. പൂജകള്‍ നടത്തിയതിനു ശേഷമാണ് ഒരു സംഘം ആളുകള്‍ ഗോമൂത്രം തളിച്ചത്. ശുദ്ധീകരണത്തിന്റെ ഭാഗമായാണ് വിധാന്‍ സഭയ്ക്ക് പുറത്ത് ഗോമൂത്രം തളിച്ചതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവകാശപ്പെട്ടു.
Post Your Comments