
ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലും കര്‍ണാടകയിലും നേടിയ വിജയത്തിന് പിന്നാലെ തിരഞ്ഞെടുപ്പ് അടുത്ത മറ്റു സംസ്ഥാനങ്ങളിലേക്ക് ശ്രദ്ധതിരിച്ച് കോണ്‍ഗ്രസ്. തന്ത്രങ്ങള്‍ മെനയുന്നതിനായി തിരഞ്ഞെടുപ്പ് ആസന്നമായ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ നേതാക്കളുടെ യോഗം വിളിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ ബുധനാഴ്ചയാണ് യോഗം.
തിരഞ്ഞെടുപ്പ് അടുത്ത രാജസ്ഥാനില്‍ പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര തര്‍ക്കം പരിഹരിക്കുക എന്നതാണ് കോണ്‍ഗ്രസിന് ഏറ്റവും വലിയ വെല്ലുവിളിയായി നിലനില്‍ക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലും മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള തര്‍ക്കങ്ങളുണ്ട്. ബുധനാഴ്ച ചേരുന്ന യോഗത്തില്‍ പാര്‍ട്ടിക്കുള്ളിലെ ഐക്യം രൂപപ്പെടുത്താനുള്ള സാധ്യതകളാകും കോണ്‍ഗ്രസ് ആരായുക.
Post Your Comments