കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: താത്കാലിക ആശ്വാസമായി 10 കോടി രൂപ
KeralaNewsPolitics

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: താത്കാലിക ആശ്വാസമായി 10 കോടി രൂപ

തൃശൂര്‍: കരുവന്നൂര്‍ ബാങ്കിന്റെ പ്രതിസന്ധി പരിഹരിക്കാന്‍ റിസ്‌ക് ഫണ്ടില്‍ നിന്ന് 10 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. ഇത് താത്കാലിക ആശ്വാസം മാത്രമാണെന്നും ശാശ്വത പരിഹാരം ഉണ്ടാക്കുമെന്നും മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. ബാങ്കിലും ത്ട്ടിപ്പുമായി ബന്ധപ്പെട്ടവരുടെ വീടുകളിലുമടക്കം കഴിഞ്ഞദിവസം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രഡയറക്ടറേറ്റിന് ഇഡി റെയ്ഡിന്റെ വിശദാംശങ്ങളടങ്ങിയ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ബാങ്കില്‍ 15 വര്‍ഷത്തിലധികമായി ക്രമക്കേട് നടക്കുകയാണെന്നും ഭരണസമിതിയുടെ ഭാഗമായിരുന്ന മൂന്ന് പേര്‍ മാപ്പുസാക്ഷികളാകാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റെയ്ഡുമായി ബന്ധപ്പെട്ട അനുബന്ധ രേഖകളും മൊഴികളും റിപ്പോര്‍ട്ടിനൊപ്പം ചേര്‍ത്തിട്ടുണ്ട്. പ്രതികള്‍ നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തില്‍ സിറ്റിംഗ് മന്ത്രിയില്‍ നിന്നടക്കം മൊഴി എടുക്കേണ്ടതുണ്ടെന്ന് ഇഡി പറയുന്നു. തുടര്‍നടപടികള്‍ക്കായി ഡല്‍ഹിയില്‍ നിന്നുള്ള തീരുമാനത്തിന് കാത്തിരിക്കുകയാണ് അസിസ്റ്റന്റ് ഡയറക്ടര്‍ രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം.

Related Articles

Post Your Comments

Back to top button