CrimeDeathKerala NewsLatest NewsLaw,
കരുവന്നൂര്‍ ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ്; ജീവനൊടുക്കി മുന്‍ പഞ്ചായത്തംഗം.
തൃശൂര്‍: തൃശൂരില്‍ കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പ് പുറത്തു വന്നതിനു പിന്നാലെ ബാങ്കില്‍നിന്ന് വായ്പയെടുത്ത മുന്‍ പഞ്ചായത്തംഗം ആത്മഹത്യ ചെയ്തു.
വായ്പ എടുത്ത 80 ലക്ഷം രൂപ തിരിച്ചടയ്ക്കാത്തതിനാല്‍ ബാങ്ക് ജപ്തി നോട്ടീസ് അയച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മുന്‍ പഞ്ചായത്തംഗം ടി.എം.മുകുന്ദന് ജീവനൊടുക്കിയത്.
കഴിഞ്ഞ ദിവസമാണ് ബാങ്കിന് കീഴിലെ വ്യാപാര സ്ഥാപനങ്ങളിലും കോടികളുടെ തിരിമറി നടന്നന്നെന്നു വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത് വന്നത്.