കാമുകന്റെ ജാതകത്തില്‍ ചൊവ്വാദോഷം; കാസര്‍ഗോഡ് യുവതി ജീവനൊടുക്കി
NewsKerala

കാമുകന്റെ ജാതകത്തില്‍ ചൊവ്വാദോഷം; കാസര്‍ഗോഡ് യുവതി ജീവനൊടുക്കി

കാസര്‍ഗോഡ്: ജാതകപ്പൊരുത്തം ഇല്ലാത്തതിനെ തുടര്‍ന്ന് വിവാഹം മുടങ്ങിയതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. ചെമ്മനാട് സ്വദേശി മല്ലിക(22)യാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. കുമ്പള സ്വദേശിയുമായി മല്ലിക പ്രണയത്തിലായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ ജാതകപ്പൊരുത്തം നോക്കിയപ്പോള്‍ യുവാവിന് ചൊവ്വാദോഷമുണ്ടെന്ന് കണ്ടെത്തിയതോടെ വിവാഹം മുടങ്ങുകയായിരുന്നു.

പിന്നാലെയാണ് മല്ലിക വിഷം കഴിച്ചത്. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞമാസം ഒന്നിവായിരുന്നു ജീവനൊടുക്കാന്‍ ശ്രമിച്ചത്. ചികിത്സയിലിരിക്കെ മല്ലികയുടെ മൊഴി മജിസ്‌ട്രേട്ട് രേഖപ്പെടുത്തി. ഈ മൊഴിയിലാണ് ജാതകം ചേരാത്തതിനെ തുടര്‍ന്നാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് വ്യക്തമായത്.

Related Articles

Post Your Comments

Back to top button