കാസര്‍ഗോഡ് ജില്ല നാഷണല്‍ വുമണ്‍സ് ലീഗിന് പുതിയ സാരഥികള്‍
NewsLocal News

കാസര്‍ഗോഡ് ജില്ല നാഷണല്‍ വുമണ്‍സ് ലീഗിന് പുതിയ സാരഥികള്‍

കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ല നാഷണല്‍ വുമണ്‍സ് ലീഗിന് പുതിയ സാരഥികളെ തിരഞ്ഞെടുത്തു. നാഷണല്‍ വിമന്‍സ് ലീഗ് കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി യോഗം പാലക്കുന്ന് ഐഎന്‍എല്‍ ഓഫീസില്‍ പ്രസിഡന്റ് ജമീല ടീച്ചറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ച് ജില്ല കമ്മിറ്റിയെ പുനഃസംഘടിപ്പിച്ചു.

ജില്ലാ കമ്മിറ്റി ഭാരവാഹികളായി ജമീല ടീച്ചര്‍ കളനാട്, (പ്രസിഡന്റ്), ഖൈറുന്നീസ അസീസ്, നജ്മ റാഫി, സുബൈദ മുസ്തഫ, (വൈസ് പ്രസിഡന്റ്), ഹസീന ടീച്ചര്‍ (ജനറല്‍ സെക്രട്ടറി ), നസ്നിന്‍ വഹാബ്, ഷമീമ സാദിഖ്, തസ്നീമ ചെങ്കള, (സെക്രട്ടറിമാര്‍), ഫരീദ അസീസ് ചെമ്പിരിക്ക ( ഖജാന്‍ജി) എന്നിവടങ്ങുന്ന 15 അംഗ പ്രവര്‍ത്തക സമിതിയെ ആണ് തിരഞ്ഞെടുത്തത്.

Related Articles

Post Your Comments

Back to top button