
കാസർഗോഡ് കുമ്പളയിൽ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയർ വിദ്യാർഥികൾ റാഗ് ചെയ്തെന്ന പരാതിയിൽ അന്വേഷണം. അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർദേശിച്ചു. കണ്ണൂർ ആർഡിഡിക്കാണ് വിദ്യാഭ്യാസ മന്ത്രി നിർദേശം നൽകിയത്.
അംഗടിമുഗര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർത്ഥിയാണ് സ്കൂൾ വിട്ട് വീട്ടിൽ പോകുന്നതിനിടെ റാഗിങ്ങ് നേരിട്ടത്. സ്കൂൾ വിട്ട് വീട്ടിൽ പോകുന്നതിനിടെ ആൾക്കൂട്ടത്തിനിടയിൽ തടഞ്ഞുവച്ച് റാഗ് ചെയ്യുകയായിരുന്നു. വിദ്യാർത്ഥിയെ ആക്രമിക്കാൻ തുടങ്ങിയപ്പോൾ നാട്ടുകാർ ഇടപെട്ടാണ് പ്രശനം പരിഹരിച്ചത്. സംഭവത്തിൽ വിദ്യാർത്ഥിയുടെ രക്ഷിതാവിൻ്റെ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി.
ചൊവ്വാഴ്ച വൈകിട്ട് സ്കൂള്‍ വിട്ട് വീട്ടിലേക്ക് പോവുന്നതിനിടെയായുന്നു സംഭവം. സാങ്കല്‍പ്പികമായി മോട്ടോര്‍ സൈക്കിള്‍ ഓടിക്കാന്‍ നിര്‍ബന്ധിക്കുന്നതും വിഡിയോയിൽ ഉണ്ട്. സീനിയർ വിദ്യാർഥികൾ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്നതായി വിദ്യാർഥി അഭിനയിച്ചു കാണിച്ചു. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ കുട്ടിയുടെ രക്ഷിതാവ് കുമ്പള പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
Post Your Comments