കശ്മീര്‍ ഷോപിയാനില്‍ ഏറ്റുമുട്ടല്‍
NewsNational

കശ്മീര്‍ ഷോപിയാനില്‍ ഏറ്റുമുട്ടല്‍

ഷോപിയാന: കശ്മീര്‍ ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍ ഒരു ഭീകരനെ വധിച്ചു. ഇപ്പോഴും ഭീകരര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. പോലീസും സൈന്യവും ചേര്‍ന്നാണ് ഓപ്പറേഷന്‍ നടത്തിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഷോപ്പിയാനിലെ കപ്രെന്‍ മേഖലയില്‍ സൈന്യവും ജമ്മുകശ്മീര്‍ പോലീസും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലിലാണ് ജയ്ഷെ മുഹമ്മദ് ഭീകരന്‍ കൊല്ലപ്പെട്ടത്.

‘ഷോപിയാനിലെ കപ്രെന്‍ പ്രദേശത്ത് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പോലീസും സൈന്യവും ചേര്‍ന്നാണ് ഓപ്പറേഷന്‍ നടത്തുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ പുറത്തുവിടും’ കശ്മീര്‍ പോലീസ് അറിയിച്ചു. കുല്‍ഗാം-ഷോപിയാന്‍ മേഖലയില്‍ സജീവമായിരുന്ന കമ്രാന്‍ ഭായ് എന്ന ഹനീസാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. പ്രദേശത്ത് തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്’ കശ്മീര്‍ എഡിജിപി പറഞ്ഞു.

Related Articles

Post Your Comments

Back to top button