‘സര്‍ക്കാര്‍ പൊതുജനങ്ങള്‍ക്ക് ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്’; കൊവിഡ് കാലത്തെ ഇടതുപക്ഷ ഭരണത്തെക്കുറിച്ച് സുധീഷ്
കൊവിഡ് കാലത്ത് ഇടതുപക്ഷ സര്‍ക്കാര്‍ പൊതുജനങ്ങള്‍ക്ക് ഒരുപാട് ഗുണകരമായ കാര്യങ്ങള്‍ ചെയ്തുവെന്ന് നടന്‍ സുധീഷ്. കലാകാരന്മാര്‍ക്ക് വേണ്ടുന്ന കാര്യങ്ങള്‍ അവര്‍ തന്നെ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
ഇലക്ഷനും പൊതു പരിപാടികളും കൊവിഡ് വര്‍ധിക്കുന്നതിന് കാരണമായെന്ന് തനിക്ക് തോന്നുന്നുവെന്നും സുധീഷ് പറഞ്ഞു. ‘ഇലക്ഷന്‍ ആള്‍കൂട്ടം കൊവിഡിന് കാരണമായെന്ന് തോന്നുന്നു. കൊവിഡിനെ പൂര്‍ണ്ണമായും തുടച്ചു മാറ്റുകയാണ് നമ്മുടെ ഉത്തരവാദിത്വം. എന്നാല്‍ നിയന്ത്രണമില്ലായ്മ സംഭവിച്ചത് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമായി’, സുധീഷ് പ്രതികരിച്ചു.
തനിക്ക് ഇടയ്ക്കൊക്കെ ഗ്യാപ്പ് ഉണ്ടാകാറുണ്ടെന്നും കൊവിഡിനെ അത്തരത്തില്‍ ഒരു ഗ്യാപ്പായി മാത്രമേ കാണുന്നുള്ളൂ എന്നും സുധീഷ് പറഞ്ഞു. ഈ കാലഘട്ടത്തില്‍ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാന്‍ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കൊവിഡ് സമയത്ത് നിരവധി കലാകാരന്മാര്‍ കഷ്ടപ്പാടുകള്‍ അനുഭവിക്കേണ്ടി വന്നെന്നും അത് ഓര്‍ക്കുമ്ബോള്‍ തനിക്ക് മാനസികമായ വേദനയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.