
തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച എസ്എഫ്ഐ പാനലില്‍ ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജി ജെ ഷൈജുവിനെ സസ്‌പെന്‍ഡ് ചെയ്തു. പ്രധാന അധ്യാപകനെതിരെ നടപടിയെടുക്കാന്‍ നേരത്തെ കേരള സര്‍വകലാശാല രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. പ്രിന്‍സിപ്പലിനെതിരെ നടപടി സ്വാകരിച്ചില്ലെങ്കില്‍ കോളേജിന്റെ അഫ്‌ലിയേഷന്‍ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്ന മുന്നറിയിപ്പും സര്‍വകലാശാല നല്‍കിയിരുന്നു. ചട്ടങ്ങള്‍ക്കനുസരിച്ച് കൃത്യമായ നടപടി സ്വീകരിച്ച് കേരള സര്‍വകലാശാലയെ അറിയിക്കാനായിരുന്നു നിര്‍ദേശം.
കാട്ടാക്കട ക്രിസ്ത്യൻ കോളേജില തെരഞ്ഞെടുപ്പ് ആൾമാറാട്ടക്കേസിൽ പൊലീസ് ഇന്ന് സർവ്വകലാശാല രജിസ്ട്രാറുടെ മൊഴിയെടുക്കും. രജീസ്ട്രാറുടെ പരാതിയുടെ അസ്ഥാനത്തിലായിരുന്നു കോളേജ് പ്രിൻസിപ്പാൾ, എസ്എഫ്ഐ നേതാവ് വിശാഖ് എന്നിവർക്കെതിരെ പൊലീസ് ക്രിമിനൽ കേസെടുത്തത്. കോളേജിൽ നിന്ന് തെരഞ്ഞെടുപ്പ് രേഖകളും പൊലീസ് ശേഖരിക്കും. ഇതിന് ശേഷമാകും പ്രിൻസിപ്പാൾ ഷൈജു, എസ്എഫ്ഐ നേതാവ് വിശാഖ് എന്നിവരിൽ നിന്ന് മൊഴിയെടുക്കുക.
പ്രിൻസിപ്പൽ ജിജെ ഷൈജുവിനെ ഒന്നാം പ്രതിയാക്കിയും എസ്എഫ്ഐ നേതാവായിരുന്ന എ വിശാഖിനെ രണ്ടാം പ്രതിയാക്കിയുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.. ആൾമാറാട്ടം, വ്യാജരേഖ ചമക്കൽ തുടങ്ങിയ കുറ്റത്തിനാണ് കേരള സർവ്വകലാശാല നൽകിയ പരാതിയിലെ കേസ്. അതിനിടെ തട്ടിപ്പിൽ പങ്കില്ലെന്നും സംഭവം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് എംഎൽഎമാരായ ഐബി സതീഷും ജി സ്റ്റീഫനും സിപിഎമ്മിന് കത്ത് നൽകിയിട്ടുണ്ട്.
Post Your Comments