കേരള ബ്ലാസ്റ്റേഴ്‌സിന്റെ അവസാന വിദേശ താരം ഗ്രീക്ക് സ്‌ട്രൈക്കറെന്ന് റിപ്പോര്‍ട്ട്
NewsSports

കേരള ബ്ലാസ്റ്റേഴ്‌സിന്റെ അവസാന വിദേശ താരം ഗ്രീക്ക് സ്‌ട്രൈക്കറെന്ന് റിപ്പോര്‍ട്ട്

മുംബൈ: ഐഎസ്എല്‍ ക്ലബായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ അവസാന വിദേശ താരം ഗ്രീക്ക് സ്‌ട്രൈക്കറായ ദിമിത്രി ദിയാമന്റക്കോയെന്ന് സൂചന. 29കാരനായ ദിമിത്രി ദിയാമന്റക്കോ ബ്ലാസ്റ്റേഴ്‌സുമായി കരാര്‍ ഒപ്പിടുമെന്ന് വിവിധ ക്രൊയേഷ്യന്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ക്രൊയേഷ്യന്‍ ക്ലബ് ഹാജൂക് സ്പ്ലിറ്റിന്റെ ഭാഗമായിരുന്ന ദിമിത്രി കഴിഞ്ഞ ദിവസം ഇവരുമായുള്ള കരാര്‍ റദ്ദാക്കിയിരുന്നു. തുടര്‍ന്നാണ് ദിമിത്രി ബ്ലാസ്റ്റേഴ്‌സുമായി കരാര്‍ ഒപ്പിടുമെന്ന് ക്രൊയേഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഗ്രീസ് സൂപ്പര്‍ക്ലബ് ഒളിംപിയാക്കോസിലൂടെ ദിമിത്രി കരിയര്‍ തുടങ്ങിയത്. 2015-ല്‍ താരം ജര്‍മനി രണ്ടാം ഡിവിഷനില്‍ അഞ്ച് സീസണ്‍ കളിച്ചു. 2020ല്‍ താരം ക്രൊയേഷ്യന്‍ ക്ലബിലെത്തുകയായിരുന്നു. കഴിഞ്ഞ സീസണില്‍ ദിമിത്രി, ഇസ്രയേല്‍ ലീഗിലേക്ക് വായ്പാടിസ്ഥാനത്തില്‍ കളിച്ചിരുന്നു. ഗ്രീസ് ദേശീയ ടീമിനു വേണ്ടി താരം അഞ്ച് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.

Related Articles

Post Your Comments

Back to top button