
തിരുവനന്തപുരം: ശബരിമല മാസ്റ്റർ പ്ലാനിനായി ബജറ്റില്‍ 30 കോടി വകയിരുത്തി. എരുമേലി മാസ്റ്റർ പ്ലാന് അധികമായി 10 കോടിയും കുടിവെള്ള വിതരണത്തിന് 10 കോടിയും നിലക്കൽ വികസനത്തിന് 2.5 കോടിയും വകയിരുത്തിയതായി ധനമന്ത്രി ബാലഗോപാൽ വ്യക്തമാക്കി. ലൈഫ് മിഷൻ പദ്ധതിക്കായി 1436.26 കോടി വകയിരുത്തിയതായും മന്ത്രി അറിയിച്ചു.
കേരളത്തിലെ ടൂറിസം സ്ഥലങ്ങളെ ലോകോത്തര ടൂറിസം കേന്ദ്രങ്ങളായി വികസിപ്പിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഏഴ് ടൂറിസം ഇടനാഴികളെ കണ്ടെത്തിയായിരിക്കും ഇത് നടപ്പിലാക്കുന്നത്. ടൂറിസം ഇടനാഴികളുടെ വികസനത്തിനായി ഈ വര്‍ഷം 50 കോടി രൂപയാണ് വകയിരുത്തുന്നത്.
Post Your Comments