രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികൾ കേരളത്തിൽ.

ന്യൂഡല്‍ഹി / കേരളത്തിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളതെന്ന് റിപ്പോർട്ട്. 60,670 പേരാണ് സംസ്ഥാനത്ത് രോഗബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നത്. രണ്ടാം സ്ഥാനത്ത് നിൽക്കുന്ന മഹാരാഷ്ട്രയിൽ 60,593 പേരാണ് കോവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്. 24 മണിക്കൂറിനിടെ 19,556 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ സര്‍ക്കാര്‍ കണക്കില്‍ ആകെ രോഗബാധിതരുടെ എണ്ണം 1,00,75,116 ആയി. 2,92,518 പേര്‍ ചികിത്സയിലാണ്. 96,36,487 പേര്‍ രോഗമുക്തി നേടി. 301 പേര്‍കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 1,46,111 ആയി. രോഗമുക്തി നിരക്ക് 95.53 ശതമാനമാണ്.
ഇന്ത്യയിൽ പ്രതിദിന കേസുകൾ 173 ദിവസത്തിന് ശേഷം 20,000ത്തിൽ താഴെയായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 163 ദിവസത്തിന് ശേഷം ചികിത്സയിലുള്ളവരുടെ എണ്ണം മൂന്നുലക്ഷത്തിലും താഴെയായി. ഒരു കോടിയിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.നിലവിൽ 2,92,518 പേരാണ് ചികിത്സയിലുള്ളത്. ആകെ കേസുകളുടെ 2.90 ശതമാനം മാത്രമാണിത്. രോഗമുക്തരുടെ എണ്ണം 96 ലക്ഷം കടന്നു. രോഗമുക്തി നിരക്ക് 96.65 ശതമാനമായി. കേരളത്തിലാണ് പ്രതിദിന കേസുകൾ ഏറ്റവും കൂടുതൽ.