2023 ൽ നിർബന്ധമായി കണ്ടിരിക്കേണ്ട ലോകത്തെ 52 ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായി കേരളം
NewsKerala

2023 ൽ നിർബന്ധമായി കണ്ടിരിക്കേണ്ട ലോകത്തെ 52 ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായി കേരളം

തിരുവനന്തപുരം: ലോകത്ത് നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ ന്യൂയോര്‍ക്ക് ടൈംസ് പട്ടികയില്‍ ഇടം പിടിച്ച് കേരളവും. 2023ല്‍ കണ്ടിരിക്കേണ്ട 52 ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയിലാണ് കേരളവും ഉള്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് കേരളം മാത്രമാണ് പട്ടികയില്‍ ഉള്ളത്.

ന്യൂയോർക്ക് ടൈംസിന്റെ പട്ടികയിൽ 13-ാം സ്ഥാനത്താണ് കേരളം. ഒന്നാം സ്ഥാനത്ത് ലണ്ടനും, രണ്ടാം സ്ഥാനത്ത് ജപ്പാനിലെ മൊറിയോകയും, മൂന്നാം സ്ഥാനത്ത് നവാജോ ട്രൈബർ പാർക്ക് മോണ്യുമെന്റ് വാലിയും നാലാം സ്ഥാനത്ത് സ്‌കോട്ട്‌ലൻഡിലെ കിൽമാർട്ടിന് ഗ്ലെനും അഞ്ചാം സ്ഥാനത്ത് ന്യൂസീലൻഡിലെ ഓക്ക്‌ലൻഡുമാണ്.

അതിമനോഹരമായ കടല്‍ത്തീരങ്ങളാലും കായലുകളാലും രുചികരമായ ഭക്ഷണങ്ങളാലും സാംസ്‌കാരിക തനിമയാലും പ്രശസ്തമാണ് കേരളമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പറയുന്നു. ഇത് അഭിമാനകരമായ നേട്ടമാണെന്നും കേരള സര്‍ക്കാരിന്റെ ജനകീയ ടൂറിസം നയത്തിന് ജനങ്ങള്‍ നല്‍കി വരുന്ന പിന്തുണ തുടര്‍ന്നും പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു.

Related Articles

Post Your Comments

Back to top button