പോപ്പുലര്‍ ഫ്രണ്ടിന്റെ പരിശീലന കേന്ദ്രം കേരളം: എന്‍ഐഎ
NewsNational

പോപ്പുലര്‍ ഫ്രണ്ടിന്റെ പരിശീലന കേന്ദ്രം കേരളം: എന്‍ഐഎ

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് താലിബാന്‍ മാതൃകയില്‍ വിവിധ സംസ്ഥാനങ്ങൡല്‍ നിന്നുള്ള പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുന്നത് കേരളത്തിലാണെന്ന് എന്‍ഐഎ. പിഎഫ്‌ഐ കേന്ദ്രങ്ങളില്‍ കഴിഞ്ഞ ദിവസം എന്‍ഐഎ നടത്തിയ റെയ്ഡിലാണ് ഇതുസംബന്ധിച്ച രേഖകള്‍ പിടിച്ചെടുത്തത്.

കേരളത്തില്‍ നടത്തിയ റെയ്ഡില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നായി നിരവധി രേഖകളും നോട്ടീസുകളും ഡിജിറ്റല്‍ തെളിവുകളും വയര്‍ലെസ് സെറ്റുകളും ജിപിഎസ് റിസീവറുകളും പിടിച്ചെടുത്തിട്ടുണ്ട്. ഈ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് എന്‍ഐഎ കേന്ദ്രസര്‍ക്കാരിനോട് വീണ്ടും ആവശ്യപ്പെടും.

എന്നാല്‍ ധൃതിപിടിച്ച് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തുനിയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. നിരോധനം കോടതിയില്‍ ചോദ്യം ചെയ്യാപ്പെടാമെന്നും പോപ്പുലര്‍ ഫ്രണ്ടിനെ സംബന്ധിച്ച് നിരവധി കേസുകള്‍ വിവിധ കോടതികളുടെ പരിഗണനയില്‍ ഇരിക്കുന്നതിനാലുമാണ് നിരോധനമെന്ന ആശയത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്നോട്ട് പോവുന്നത്. എന്നാല്‍ സംഘടനയെ സമ്മര്‍ദത്തിലാക്കുന്ന റെയ്ഡ് ഉള്‍പ്പെടെയുള്ള നടപടികള്‍ തുടര്‍ന്നേക്കും.

Related Articles

Post Your Comments

Back to top button