ഭാഗ്യശാലിയെ ഇന്നറിയാം; തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്
NewsKerala

ഭാഗ്യശാലിയെ ഇന്നറിയാം; തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ തിരുവോണം ബമ്പര്‍ വിജയി ആരാണെന്ന് ഇന്നറിയാം. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് നറുക്കെടുപ്പ്. തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ വച്ച് ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ സാന്നിധ്യത്തില്‍ നറുക്കെടുപ്പ് നടക്കും. ആകെ അച്ചടിച്ചത് 67 ലക്ഷം ടിക്കറ്റുകളാണ്. ഇതില്‍ 66 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. എന്നാല്‍ 94,086 ടിക്കറ്റുകള്‍ വില്‍ക്കാതെ അവശേഷിച്ചു.

25 കോടി ഒന്നാം സമ്മാനത്തുക ലഭിക്കുന്ന വിജയിക്ക് നികുതി കഴിഞ്ഞ് 5 കോടി 75 ലക്ഷം രൂപയാണ് കയ്യില്‍ കിട്ടുക. ഏറ്റവുമധികം ഓണം ബമ്പര്‍ ടിക്കറ്റ് വിറ്റത് പാലക്കാട് ജില്ലയിലാണ്. രണ്ടാം സ്ഥാനത്ത് തൃശൂര്‍ ജില്ലയ്ക്കും മൂന്നാം സ്ഥാനം തിരുവനന്തപുരം ജില്ലയ്ക്കുമാണ്.

Related Articles

Post Your Comments

Back to top button