
തിരുവനന്തപുരം: കോയമ്പത്തൂരിലും പരിസര പ്രദേശങ്ങളിലിലേക്കും ആവശ്യമായ വെളളം ശിരുവാണി ഡാമിൽ നിന്ന് തരണമെന്ന തമിഴ്നാടിന്റെ ആവശ്യത്തിന് കേരളത്തിന്റെ പച്ചക്കൊടി.
മുഖ്യമന്ത്രി പിണറായി വിജയനാണ് ഇത് സംബന്ധിച്ച് അനുകൂലമായ നടപടി സ്വീകരിക്കമെന്ന് വാഗ്ദാനം നൽകിയത്.
അണക്കെട്ടിന്റെ സംഭരണ ശേഷിയുടെ പരമാവധി ജലം സംഭരിച്ച് തമിഴ്നാടിന് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സ്റ്റാലിന്റെ അപേക്ഷ.
അണക്കെട്ടിന്റെ പരമാവധി ഡിസ്ചാര്‍ജ് അളവായ 103 എംഎല്‍ഡി ജലം തമിഴ്നാടിന് ലഭ്യമാക്കും’, മുഖ്യമന്ത്രി പിണറായി വിജയൻ സ്റ്റാലിൻ നൽകിയ കത്തിന് മറുപടിയായി ട്വീറ്റ് ചെയ്തു.
അതേസമയം, കേരളവും തമിഴ്നാടും തമ്മിലുള്ള കരാർ പ്രകാരം 1.30 ടിഎംസി വെള്ളമായിരുന്നു കേരളം തമിഴ്നാടിന് നല്‍കേണ്ടത്.
എന്നാല്‍, നിലവില്‍ 0.484 മുതല്‍ 1.128 ടിഎംസി വരെയാണ് ലഭിക്കുന്നത്.
Post Your Comments