CovidKerala NewsLatest NewsNews

സംസ്ഥാനത്ത് 438 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 438 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,655 സാംപിളുകളാണ് പരിശോധിച്ചത്. ചികിത്സയിലായിരുന്ന 562 പേര്‍ രോഗമുക്തി നേടി.

എറണാകുളം- 100, തിരുവനന്തപുരം- 62, കോട്ടയം- 58, തൃശൂര്‍- 44, കോഴിക്കോട്- 35, പത്തനംതിട്ട- 30, കൊല്ലം- 27, ഇടുക്കി- 23, മലപ്പുറം- 17, ആലപ്പുഴ- 15, കണ്ണൂര്‍- 12, കാസര്‍ഗോഡ്- 6, വയനാട്- 6, പാലക്കാട്-3 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 13,191 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 12,920 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 271 പേര്‍ ആശുപത്രികളിലും കഴിയുന്നു. 52 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Related Articles

Back to top button