സംഭവിക്കുമായിരുന്ന ആയിരക്കണക്കിന് മരണങ്ങൾ കേരളത്തിന് ഒഴിവാക്കാനായി.

തിരുവനന്തപുരം / കേരളത്തിലെ ആരോഗ്യ സംവിധാനത്തിന് ഇതിനകം രക്ഷിക്കാനായത് പതിനായിരത്തിലധികം മനുഷ്യ ജീവനു കളെന്ന് ഐക്യരാഷ്ട്രസഭ ദുരന്ത ലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി. സംഭവിക്കുമായിരുന്ന ആയിരക്കണക്കിന് മരണങ്ങൾ ഒഴിവാക്കിയതാണ് സർക്കാർ കൊവിഡ് കൈകാര്യം ചെയ്തതിലെ വിജയമെന്നാണ് മുരളി തുമ്മാരുകുടി ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ പറഞ്ഞിട്ടുള്ളത്. രോഗത്തെ തടഞ്ഞു നിറുത്തിയ സമയത്ത് ആരോഗ്യ സംവിധാനങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചതും രോഗത്തിന്റെ തീഷ്ണത അനുസരിച്ച് വീട്ടിൽ ഐസൊലേഷൻ, ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെ ന്റ് സെന്റർ, കൊവിഡ് ആശുപത്രികൾ, സ്വകാര്യ ആശുപ ത്രികൾ എന്നിങ്ങനെ പല തലങ്ങളിലായി കേസുകൾ കൈകാര്യം ചെയ്യാനുള്ള പ്രോട്ടോക്കോൾ വേണ്ട സമയങ്ങളിൽ രൂപീകരിച്ചതാണ് ഇതിന് കാരണമെന്നും, കേരളത്തിലെ കൊവിഡ് കേസുകൾ കുത്തനെ കുറ ഞ്ഞുവരുന്നതായാണ് കാണുന്നതെന്നും എന്നാൽ ഇത് വെെറസ് വ്യാപ നത്തിന്റെ അന്ത്യമല്ലെന്നും അന്ത്യത്തിന്റെ തുടക്കമാണെന്നും മുരളി തുമ്മാരുകുടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരിക്കുന്നു.