CovidHealthKerala NewsLatest NewsLocal NewsNationalNews

കോവിഡ് ചികിത്സയില്‍ കേരളം മറ്റൊരു ചരിത്ര നിമിഷത്തിന് കൂടി സാക്ഷിയായി, കോവിഡ് പോസിറ്റീവായ യുവതി ഇരട്ടക്കുട്ടികൾക്ക്‌ ജന്മം നൽകി.

കോവിഡ് ചികിത്സയില്‍ കേരളം മറ്റൊരു ചരിത്ര നിമിഷത്തിന് കൂടി സാക്ഷിയായി. കോവിഡ് പോസിറ്റീവായ കണ്ണൂര്‍ താഴെ ചൊവ്വ സ്വദേശിനിയായ 32 കാരി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി. ഇതാദ്യമായാണ് കോവിഡ് പോസിറ്റീവായ യുവതി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. ഐ.വി.എഫ് ചികിത്സ വഴി ഗര്‍ഭം ധരിച്ച കോവിഡ് പോസിറ്റീവായ യുവതി രണ്ട് കുട്ടികള്‍ക്ക് ജന്മം നല്‍കിയതും ഇന്ത്യയില്‍ തന്നെ ഇതാദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടുന്ന അമ്പതാമത്തെ കോവിഡ് പോസിറ്റീവ് ഗര്‍ഭിണിയാണ് ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. ഒമ്പതാമത്തെ സിസേറിയന്‍ വഴിയുള്ള പ്രസവമാണിത്.
ഗൈനക്കോളജി വിഭാഗം മേധാവി ഡോ എസ്‌ അജിത്ത്‌, അസോസിയേറ്റ്‌ പ്രൊഫസർ ഡോ. മാലിനി എന്നിവരടങ്ങിയ മെഡിക്കൽ സംഘമാണ്‌ സർജ്ജറി നടത്തിയത്‌. അമ്മയുടേയും കുട്ടികളുടേയും ആരോഗ്യനില തൃപ്തികരമാണ്‌. സംസ്ഥാനത്താദ്യമായി ഒരു കൊവിഡ്‌ പോസിറ്റീവ്‌ രോഗി പ്രസവിച്ചതും കണ്ണൂർ ഗവ.മെഡിക്കൽ കോളേജ്‌ ആശുപത്രിയിലാണ്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്ന സമയത്ത് ഇതുപോലുള്ള വാര്‍ത്തകള്‍ കേള്‍ക്കുന്നത് സന്തോഷം ഉണ്ടാകുന്നതായി ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകര്‍ ചെയ്യുന്ന വലിയ സേവനങ്ങളുടെ ഉദാഹരണമാണിത്. കുഞ്ഞിനും അമ്മയ്ക്കും എല്ലാവിധ ആശംസകളും നേരുന്നു. ശൈലജ ടീച്ചർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button